മുംബൈ ബാ‍ർജ് ദുരന്തം: മരണപ്പെട്ടവരിൽ വയനാട് സ്വദേശി ജോമിഷ് ജോസഫും

0

മും​ബൈ: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും. വ​യ​നാ​ട് ക​ൽ​പ​റ്റ സ്വ​ദേ​ശി ജോ​മി​ഷ് ജോ​സ​ഫ് (35) ആ​ണ് മ​രി​ച്ച​തെ​ന്ന് നാ​വി​ക​സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 22 പേ​രാ​ണ് ഇ​തി​നോ​ട​കം മ​രി​ച്ച​ത്. കാ​ണാ​താ​യ 65 പേ​ർ​ക്കാ​യി കാ​ലാ​വ​സ്ഥ ഉ​യ​ർ​ത്തു​ന്ന ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പി 305 ​ബാ​ർ​ജി​ലെ 273 പേ​രി​ൽ 186 പേ​രെ സു​ര​ക്ഷി​ത​ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച​താ​യി നാ​വി​ക​സേ​ന അ​റി​യി​ച്ചു. മും​ബൈ​യി​ൽ​ നി​ന്ന് 38 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഹീ​ര ഓ​യി​ൽ ഫീ​ൽ​ഡി​നു സ​മീ​പ​മാ​ണ് കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.