കൊച്ചി ബ്രോഡ്‍വേയിൽ തീപിടിത്തം; സമീപത്തെ ഗോഡൗണിലേക്കും തീ വ്യാപിച്ചു

0

കൊച്ചി∙ എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. സമീപത്തെ ബേക്കറി ഗോഡൗണിലേക്കും തീ വ്യാപിച്ചു കെസി പാപ്പു ആൻഡ് സൺസെന്ന തയ്യൽ സാധനങ്ങൾ‌ വിൽക്കുന്ന മൊത്ത വ്യാപാരസ്ഥാപനത്തിലാണ് ആദ്യം തീ പടരുന്നത് ശ്രദ്ധയിൽ പെട്ടത്.

അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അടുത്തത്തടുത്ത് കടകൾ ഉള്ളത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.

ഇവിടെയുള്ളതെല്ലാം ഏറെ പഴക്കം ചെന്ന കെട്ടിടങ്ങളും ഇടുങ്ങിയ റോഡുകളുമാണെന്നതു രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പരിസരത്തെ കടകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.