കൊറോണ വൈറസിനെ തുരത്തുന്നവര്‍ക്ക് ഒരു കോടി, വാഗ്ദാനവുമായി ജാക്കി ചാന്‍

0

ലോകത്തെ മുഴുവൻ മരണഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍)വാഗ്ദാനം നല്‍കി ആക്ഷന്‍ കിങ് ജാക്കി ചാന്‍. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെ അദ്ദേഹം പ്രഖ്യാപിച്ചതാണിത്. ചൈനയിലേക്ക് ദുരിതാശ്വാസമായി ഇതിനോടകം വലിയൊരു തുക അദ്ദേഹമെത്തിച്ചിരുന്നു.

മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി അവര്‍ക്ക് നന്ദി പറയുമെന്നും ജാക്കി ചാന്‍ പറഞ്ഞു.

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ചൈനയിലും ഫിലിപ്പീന്‍സിലും ഉണ്ടായ ഓരോ മരണങ്ങള്‍ അടക്കം 910 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. 6500 രോഗികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.