യുർഗൻ ക്ലോപ്പ് ലിവർപൂൾ വിടുന്നു; സീസണൊടുവിൽ ക്ലബ് വിടുമെന്നറിയിച്ച് സ്റ്റാർ പരിശീലകൻ

0

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് ക്ലബ് വിടുന്നു. ഈ സീസണൊടുവിൽ ക്ലബ് വിടുമെന്ന് ക്ലോപ്പ് തന്നെ അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് ക്ലോപ്പ് ഇക്കാര്യം അറിയിച്ചത്. ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് 2015ൽ ലിവർപൂളിലെത്തിയ ക്ലോപ്പ് ചാമ്പ്യൻസ് ലീഗ് അടക്കം 6 കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ലിവർപൂൾ നേടിയ ഒരേയൊരു പ്രീമിയർ ലീഗ് കിരീടം ക്ലോപ്പിനു കീഴിലായിരുന്നു.

“ഈ സീസണൊടുവിൽ ക്ലബ് വിടും. ഇതൊരു ഞെട്ടലായിരിക്കുമെന്നറിയാം. പക്ഷേ, കരുത്ത് ചോർന്നുപോവുകയാണ്. കഴിഞ്ഞ നവംബറിൽ തന്നെ ഇക്കാര്യം ക്ലബ് ഉടമകളെ അറിയിച്ചിരുന്നു. മറ്റൊരു ക്ലബിനെ പരിശീലിക്കുന്ന കാര്യം ഇപ്പോൾ ആലോചനയില്ല. പക്ഷേ, ഒരിക്കലും മറ്റൊരു പ്രീമിയർ ലീഗ് ക്ലബിനെ ഇനി പരിശീലിപ്പിക്കില്ല.”- ക്ലോപ്പ് പറഞ്ഞു. ക്ലോപ്പ് ക്ലബ് വിടുന്ന കാര്യം ലിവർപൂളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.