‘എന്തേ മുല്ലേ നീ വെളുത്തതെന്തേ..’; ‘കമല’യിലെ ആദ്യഗാനം പുറത്ത്

0

അജു വര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലയിലെ ആദ്യഗാനം പുറത്തിറങ്ങി. ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിലെ മനോഹരമായ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. എന്തേ മുല്ലേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മിഥുന്‍ ജയരാജ് ആണ്. ആനന്ദ് മധുസൂദനനാണ് വരികളെഴുതി സംഗീതം നല്‍കിയിരിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഗാനരംഗത്തിൽ അജു വർഗീസും റുഹാനി ശർമ്മയുമായി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. അനൂപ് മേനോൻ, പുതുമുഖം റുഹാനി ശർമ്മ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷഹനാദ് ജലാലാണ് കമലയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. സഫര്‍ എന്ന കഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്. രഞ്ജിത്ത് ശങ്കറിനൊപ്പം അജു ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.