എനിക്ക് പണമുണ്ടായത് ഇന്ത്യയിലെ ജനങ്ങൾ കാരണമാണ്; കൊറോണ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപനല്‍കാം – കാര്‍ത്തിക് ആര്യന്‍

0

പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

‘ഒരു രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഞാന്‍ ഇന്ന് ആരാണോ, നേടിയ പണം എത്രയാണോ അതു മുഴുവന്‍ ഇന്ത്യയിലെ ജനങ്ങള്‍ കാരണമുണ്ടായതാണ്. അതിനാല്‍ തന്നെ കേന്ദ്ര കൊറോണ ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കാന്‍ തയ്യാറാണ്. നിങ്ങളോരോരുത്തരും നിങ്ങളാല്‍ കഴിയുന്ന വിധം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.’ കാര്‍ത്തിക് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രാജ്യത്ത് പ്രഖ്യാപിച്ചിട്ടുളള ലോക് ഡൗണ്‍ കാരണം ബുദ്ധിമുട്ടുന്ന 250000 ദിവസവേതനക്കാര്‍ക്ക് സഹായവുമായി നടന്‍ സല്‍മാന്‍ ഖാന്‍ രംഗത്തു വന്നിരുന്നു. ബോളിവുഡ് നടന്‍ അക്ഷയ് കുമാർ 25 കോടി രൂപ സംഭാവനയായി കൈമാറിക്കഴിഞ്ഞു. നടി അനുഷ്‌ക ശര്‍മ്മയും, വിരാട് കോലിയും സംഭാവനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.