യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

0

അബുദാബി: യുഎഇയിലെ അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ രണ്ടുപേർ മരിച്ചു. ആലപ്പുഴ നൂറനാട് സന ഭവനിൽ ഷാനി ഇബ്രാഹിമാണ് മരിച്ചത്. 49 വയസായിരുന്നു.

ദാസ് ഐലൻഡിൽ ഇന്നലെ രാത്രിയാണ് അപകടം. ഷാനി ഓടിച്ചിരുന്ന പിക്ക് അപ് വാൻ പൈപ്പ് ലൈനിൽ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാക്കിസ്ഥാൻ പൗരനും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര് ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.