

റിയാദ്: സൗദി അറേബ്യയില്‍ പനി ബാധിച്ച് ചികിത്സ തേടിയ മലയാളി മരിച്ചു. മലപ്പുറം സ്വദേശി ഹസനാണ് കഴിഞ്ഞ ദിവസം ജിദ്ദയിലെ ആശുപത്രിയില്‍ മരിച്ചത്. പനിയെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമേ മൃതദേഹം വിട്ടുനല്‍കുകയുള്ളൂ.