ഒരാഴ്ച മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി മരിച്ചു

0

അജ്മാന്‍: പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി മാവിന്‍ചുവട് പരേതനായ കുരുവളപ്പില്‍ അബ്ദുറഹിമാന്‍ ഹാജിയുടെ മകന്‍ ഹനീഫയാണ് (48) അജ്മാനില്‍ മരിച്ചത്. ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്നെത്തിയത്.

താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. അജ്മാനിലെ ഇറാനി മാര്‍ക്കറ്റില്‍ ഫുഡ് സ്റ്റഫ് കച്ചവടം നടത്തി വരികയായിരുന്നു. മാതാവ്: ഐഷ, ഭാര്യ: റുക്കിയ, മക്കള്‍: ഹിബ, ഹിഷാം, ഐസിന്‍.