5 മാസത്തിനുള്ളിൽ സിംഗപ്പൂർ സന്ദർശിച്ചത് 6.1 ലക്ഷം ഇന്ത്യക്കാർ ; ഇന്ത്യക്കാരുടെ ഇഷ്ടരാജ്യമായി സിംഗപ്പൂർ മാറുന്നു

0

സിംഗപ്പൂർ : ചൈനയ്ക്കും ഇന്തോനേഷ്യക്കും പിന്നാലെയായി സിംഗപ്പൂരിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യ സ്ഥാനമുറപ്പിച്ചു.6.1 ലക്ഷം ഇന്ത്യക്കാരാണ് ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ സിംഗപ്പൂർ സന്ദർശിച്ചത്.കഴിഞ്ഞ വർഷത്തെ ആപേക്ഷിച്ചു 16% വർധനയാണ് ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.ഇന്ത്യയിൽ മധ്യവർഗക്കാർ കൂടുന്നതും കുറഞ്ഞ നിരക്കിലുള്ള വിമാനസർവീസുകളും ഈ വർദ്ധനവിന് സഹായകയുമായി.

സിംഗപ്പൂർ ടൂറിസം ബോർഡ് കൂടുതൽ പരസ്യപ്രചരണങ്ങളുമായി ഇന്ത്യയിലെ ചെറിയ നഗരങ്ങളിലും കടന്ന് ചെല്ലുവാനുള്ള പദ്ധതിയ്ക്ക് ഉടനെ തുടക്കമാകും.ഇതോടെ സിംഗപ്പൂർ ടൂറിസം ഭൂപടത്തിൽ ഒഴിച്ചുകൂടാനാകാത്ത രാജ്യമായി ഇന്ത്യ മാറും. സിംഗപ്പൂരിൽ നിന്ന് ഇന്ത്യ സന്ദർശിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടുന്നുണ്ട്.