ഫുട്‌ബോള്‍ കളിക്കിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0

അബുദാബി: യുഎഇയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ പടിഞ്ഞാറെമാടില്‍ എ കെ രാജുവിന്റെയും ടി വി പ്രിയയുടെയും മകന്‍ അനന്തുരാജ് (ഉണ്ണി-24)ആണ് മരിച്ചത്.

അബുദാബി ഫ്യൂച്ചര്‍ പൈപ്പ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയിലെ മിഷ്യന്‍ ഓപ്പറേറ്ററായിരുന്നു. കബഡി താരമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. സംസ്‌കാരം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍. സഹോദരി: ആതിര രാജു