പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു

0

റിയാദ്: സൗദി അറേബ്യയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ഖുന്‍ഫുദയില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി കിഴക്കോത്തുചാലില്‍ വീട്ടില്‍ ഖാദറിന്റെ മകന്‍ അഷ്റഫ് (43) ആണ് മരിച്ചത്.

സെയില്‍സമാനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാതെ കണ്ടപ്പോഴാണ് മരിച്ച വിവരം മറ്റുള്ളവര്‍ അറിയുന്നത്. പതിനേഴ് വര്‍ഷത്തോളമായി പ്രവാസിയായ അഷ്റഫ് ലീവില്‍ പോയി വന്നിട്ട് രണ്ടു മാസമെ ആയിട്ടുള്ളു.

മാതാവ്: ഫാത്തിമ, ഭാര്യ: ജംഷീന. മൂന്നു മക്കളുണ്ട്. മയ്യിത്ത് ഖുന്‍ഫുദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണാന്തര രേഖകള്‍ ശരിയാക്കുന്നതിനായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം അംഗങ്ങൾ രംഗത്തുണ്ട്.