പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

0

റിയാദ്: മലയാളിയെ സൗദി അറേബ്യയിലെ റിയാദില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ കാഞ്ഞോരോട് സ്വദേശി പനയംകോട്ട് വീട് ലൂയിസ് വര്‍ഗീസിനെ (61) ആണ് ഞായറാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. 24 വര്‍ഷമായി റിയാദ്‌ന്യൂ സനാഇയ്യയിലെ അല്‍ജസീറ കമ്പനിയില്‍ ഡ്രൈവറാണ്. തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഇദ്ദേഹമടക്കമുള്ള തൊഴിലാളികള്‍ രണ്ട് വര്‍ഷമായി കമ്പനിയുമായി നിയമ പോരാട്ടത്തിലായിരുന്നു. പിതാവ്: മുതിരവിള അലോഷ്യസ് ലൂയിസ്, മാതാവ് സാറാമ്മ ലൂയിസ്. ഭാര്യ: ലീന വര്‍ഗീസ്. ഒരു മകളുണ്ട്.