ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: കോട്ടയം സ്വദേശിക്ക് 62 ലക്ഷം സമ്മാനം

0

അബുദാബി∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ കോട്ടയം മണർകാട് സ്വദേശി അജിത് ഏബ്രഹാമിന് 3 ലക്ഷം ദിർഹം (62 ലക്ഷം രൂപ) സമ്മാനം.

അജ്മാനിൽ സ്പീഡ് മിഡിൽ ഈസ്റ്റിലെ സെയിൽസ് മാനേജരായ അജിത്, 5 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റ് എടുത്തത്.

സമ്മാനത്തുക ആനുപാതികമായി വീതിക്കും. ഭാര്യയും 3 കുട്ടികളുമായി അജ്മാനിലാണ് താമസം.