വാഹനാപകടം; കാനഡയില്‍ മലയാളി നഴ്സ് മരിച്ചു

0

പാലാ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാ സ്വദേശിനി മരിച്ചു. പാലാ കരൂര്‍ മാറിയപുറം ശില്പ ബാബു (44) ആണ് മരിച്ചത്. കോട്ടയം ചാഴികാട്ട് ബാബുവിന്‍റെ മകളും, ഡോ. അനില്‍ ചാക്കോയുടെ ഭാര്യയുമാണ്.

കാനഡയില്‍ സൗത്ത് സെറിയില്‍ മൂന്നുദിവസം മുന്‍പുണ്ടായ വാഹനാപകടത്തിലാണ് ശില്പക്ക് പരിക്കേറ്റത്. മ്യൂസിക് പഠിക്കാന്‍പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ വാഹനം ഇടിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പകല്‍ മരിച്ചു.

കാനഡയില്‍ സ്റ്റാഫ് നഴ്സായിരുന്നു. ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്‍റെ മകനാണ് ഡോ. അനില്‍ ചാക്കോ. മക്കള്‍: നോഹ, നീവ്. സംസ്കാരം പിന്നീട്.