ഫഹദ് ഫാസിൽ വില്ലൻ: കുമ്പളങ്ങി നൈറ്റ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

1

ഫഹദ് ഫാസിൽ വില്ലനായെത്തുന്ന കുമ്പളങ്ങി നൈറ്റ്സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ ഒരുക്കുന്ന പുതിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പോസ്റ്ററിൽ വ്യത്യസ്ത ലുക്കുകളിലെത്തുന്ന താരങ്ങളുടെ വേഷം ആരാധകരിൽ ആശ്ച്ചര്യമുണർത്തുന്നു. ശ്യാം പുഷ്ക്കരൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹികുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം നൽകുന്നു. കൊച്ചിയിലെ കുമ്പളങ്ങി എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഫെബ്രുവരിയിൽ ചിത്രം തിയെറ്ററുകളിലെത്തും.

1 COMMENT

  1. […] Previous articleഒരു വാഹനവും പോയിട്ടില്ലാത്ത ദൂരം സഞ്ചരിച്ചെത്തി ന്യൂ ഹോറിസോണ്‍സ് ചിത്രങ്ങള്‍ അയച്ചു തുടങ്ങി Next articleഫഹദ് ഫാസിൽ വില്ല… […]

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.