ഹാരിക്കും മേഗനും രണ്ടാമത്തെ കുഞ്ഞ് പിറന്നു

1

ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ഹാരി–മേഗൻ ദമ്പതിമാരുടെ പ്രസ് സെക്രട്ടറിയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. വെള്ളിയാഴ്ച രാവിലെ 11.40ന് യു.എസ്. കാലിഫോർണിയയിലെ സാന്റ ബാർബറ കോട്ടേജ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

ഇവരുടെ കുഞ്ഞു മാലാഖയ്ക്ക് ഇരുവരും പേരിട്ടത് മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെയും ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെയു ടെയും പേരിന്റെ ഓർമയിൽ. ‘ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റൻ–വിൻസർ എന്നാണു കുഞ്ഞിനു പേരിട്ടത്. ‘ലിലി’ എന്ന എന്ന് ഓമനപ്പേര്.

എലിസബത്ത് രാജ്ഞിയെ കുടുംബത്തിലെ ഏറ്റവും അടുപ്പമുള്ളവർ വിളിക്കുന്ന പേരാണ് ലിലിബെറ്റ്. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ച ദമ്പതിമാർ 2020 മാർച്ചിൽ യു.സിലേക്ക് താമസംമാറ്റിയിരുന്നു. രണ്ടുവയസ്സുകാരൻ ആർച്ചിയാണ് ഇവരുടെ ആദ്യകുഞ്ഞ്. 2018 മേയ് 19നാണ് ഇരുവരും വിവാഹിതരായത്.

ബ്രിട്ടിഷ് രാജകുടുംബത്തിൽനിന്നു നേരിട്ട അവഗണനയും വിവേചനവും തുറന്നു പറഞ്ഞ മേഗന്റെ അഭിമുഖം അടുത്തിടെ വൻ വിവാദമായിരുന്നു. യുഎസ് മാധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രിക്കു നൽകിയ അഭിമുഖത്തിലാണ് കൊട്ടാരജീവിതത്തെപ്പറ്റി മേഗൻ തുറന്നടിച്ചത്. ആദ്യത്തെ മകനായ രണ്ടു വയസ്സുകാരൻ ആർച്ചിക്ക് രാജകുടുംബത്തിൽ യാതൊരു അവകാശവും ഉണ്ടാകാൻ പോകുന്നില്ലെന്നു പറഞ്ഞ മേഗൻ അവൻ ജനിക്കുന്നതിനു മുൻപുതന്നെ കൊട്ടാരത്തിൽനിന്നു വർണവെറി നേരിടേണ്ടി വന്നിരുന്നെന്നും വെളിപ്പെടുത്തി. 1997ൽ മരണത്തിനു മുൻപ് അമ്മ ഡയാന രാജകുമാരിക്കു സംഭവിച്ചത് മേഗനും സംഭവിക്കുകയാണോ എന്നു പോലും തോന്നിയെന്നാണ് അന്ന് ഹാരി പറഞ്ഞത്.