ബാറുകളിൽ മദ്യം പാഴ്സൽ നൽകും; പുതുക്കിയ വില ഇങ്ങനെ

0

സംസ്ഥാനത്തെ മദ്യക്കടകള്‍ അടുത്തയാഴ്ച തുറക്കും. വെര്‍ച്വല്‍ ക്യൂ സജ്ജമായാല്‍ മദ്യക്കടകള്‍ തിങ്കളാഴ്ച തുറക്കും. ബാറുകളില്‍ നിന്ന് മദ്യം പാഴ്സല്‍ നല്‍കാനും നടപടി. മദ്യത്തിന് വിലകൂട്ടാന്‍ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില നിലവില്‍ വന്നു. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ബാ​റു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ടോ​ക്ക​ണും ന​ൽ​കും. മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മ്പോ​ഴു​ള്ള തി​ര​ക്കു കു​റ​യ്ക്കാ​ൻ ഓ​ൺ​ലൈ​ൻ ക്യൂ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ബി​വ്​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ർ​ട്ട​പ് മി​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.

മദ്യത്തിന് വില കൂട്ടുന്നതിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വില്‍പ്പനനികുതിയിലാണ് വര്‍ധന വരുത്തുക. നാനൂറു രൂപയില്‍താഴെ അടിസ്ഥാന വിലയുള്ള മദ്യത്തിന് പത്തുശതമാനവും 400ന് മുകളിലുള്ളതിന് 35 ശതമാനവും നികുതി കൂടും.ഇതോടെ വിലകൂടിയ മദ്യത്തിന്‍റെ നികുതി 221 ല്‍ നിന്ന് 247 ളും വിലകുറഞ്ഞ മദ്യത്തിന്‍റേത് 202 ല്‍ നിന്ന് 212ഉു ശതമാനമായി. മദ്യക്കമ്പനികളില്‍ നിന്ന് ബവറിജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്ന വിലയോടൊപ്പം എക്സൈസ് ഡ്യൂട്ടി കൂട്ടി , അതിന് മേലാണ് വില്‍പ്പന നികുതി ചുമത്തുന്നത്. ബിയറിനും വൈനിനും വിദേശനിര്‍മിത വിദേശ മദ്യത്തിനും പത്ത് ശതമാനം നികുതി വര്‍ധിപ്പിക്കും. ഇത് നടപ്പാക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും.

ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളിലൂടെ വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലൂടെയാണ് മദ്യം വില്‍ക്ക‌ുക. പ്രത്യേക ആപ്പിലൂടെ പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നിശ്ചിത ഔട്ട് ലെറ്റില്‍ നിന്ന് നിശ്ചിത സമയത്ത് മദ്യം വാങ്ങാം. ബാറുകളില്‍ നിന്ന് പാഴ്‌സലായും മദ്യം വില്‍ക്കും. ഇതിനായി അബ്‌കാരി ചട്ടത്തില്‍മാറ്റം വരുത്താനും മന്ത്രിസഭ തീരുമാനിച്ചു. ഇത് നടപ്പാക്കാനുള്ള വിശദമായ മാര്‍ഗനിര്‍ദേശം എക്സൈസ് വകുപ്പ് പുറപ്പെടുവിക്കും.

പുതുക്കിയ വില

  • മാക്ഡവല്‍ ബ്രാണ്ടി- ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ
  • ഹണി ബീ ബ്രാണ്ടി -ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ സെലിബ്രേഷന്‍ റം ഫുള്‍ – പഴയ വില 520 രൂപ, പുതിയ വില 580 രൂപ
  • ഓള്‍ഡ് മങ്ക് റം ഫുള്‍ – പഴയ വില 770 രൂപ, പുതിയ വില 850 രൂപ
  • ഗ്രീന്‍ ലേബല്‍ വിസ്‌കി – ഫുള്‍ പഴയ വില 660 രൂപ, പുതിയ വില 730 രൂപ
  • മാജിക് മൊമന്റ്‌സ് വോഡ്ക – ഫുള്‍ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ
  • എംഎച്ച് ബ്രാണ്ടി – ഫുള്‍ പഴയ വില 820 രൂപ, പുതിയ വില 910 രൂപ
  • എംജിഎം വോഡ്ക – ഫുള്‍ പഴയ വില 550 പുതിയ വില 620 രൂപ
  • സ്മിര്‍നോഫ് വോഡ്ക – ഫുള്‍ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ
  • ബെക്കാഡി റം: ഫുള്‍ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ.