യുപിയിൽ ബസിടിച്ച് 6 അതിഥി തൊഴിലാളികൾ മരിച്ചു

0

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ബസിടിച്ച് ആറ് അതിഥി തൊഴിലാളികൾ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ലോക്ഡൗണിനിടെ പഞ്ചാബിൽ കുടുങ്ങിയ െതാഴിലാളികൾ ബിഹാറിലേക്കു കാൽനടയായി യാത്ര തിരിക്കവേയാണ് ദാരുണ അപകടം.

മുസാഫര്‍നഗര്‍-സഹ്‌രന്‍പുര്‍ ഹൈവേയില്‍ ഘലൗലി ചെക്ക്‌പോസ്റ്റിന് സമീപം വെച്ചായിരുന്നു അപകടം. യുപി സർക്കാരിന്റെ ബസ് ഇടിച്ചാണ് മരണം. ബസിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ ആഴ്ച റെയില്‍പാളത്തിലൂടെ നാട്ടിലേക്ക് കാല്‍നടയായി യാത്ര ചെയ്തിരുന്ന മടങ്ങിയ 16 കുടിയേറ്റ തൊഴിലാളികള്‍ ചരക്കുതീവണ്ടിയിടിച്ച് മരിച്ചതിന്റെ നടുക്കം മാറുന്നതിനു പിന്നാലെയാണ് ഈ അപകടം.