നീണ്ട മുടിയുമായി നിലൻഷി ഗിന്നസ് ബുക്കിൽ

2

മുട്ടോളമെത്തുന്ന ഇടതൂർന്ന നീണ്ടമുടി സ്ത്രീ സൗന്ദര്യത്തിന്റെ ഐശ്വര്യമാണ്. ആ ഐശ്വര്യം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജയായ 16 കാരി നിലൻഷി പട്ടേൽ. ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് റെക്കോഡ് ഗുജറാത്തി പെൺകുട്ടി സ്വന്തമാക്കിയിരിക്കുന്നത്. 180 സെന്‍റീമീറ്ററാണ് (5 അടി 7 ഇഞ്ച് ) നിലൻഷിയുടെ മുടിയുടെ നീളം

അർജന്റീനകാരിയായ അബ്രിൽ ലോറൻസറ്റിയുടെറെക്കോർഡാണ് നിലൻഷി തിരുത്തിയത്. 151 സെന്‍റീമീറ്ററാണ് (4 അടി 11.8 ഇഞ്ച്) അബ്രിലിന്റെ മുടിയുടെ നീളം. 10 വർഷം മുൻപു മുടിമുറിച്ച് ശരിയാവാത്തതിനെ തുടർന്ന് ഇനി മുടി മുറിക്കില്ലെന്ന് നിലൻഷി തീരുമാനിക്കുകയായിരുന്നു. ആ തീരുമാനമാണ് നിലൻഷിക്ക് ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള പെണ്കുട്ടിയെന്ന റെക്കോർഡ് നേടിക്കൊടുത്തത്. നിലൻഷിയെ കൂട്ടുക്കാർ ‘റെപുൺസൽ’ (ജർമ്മൻ ചെറുകഥകളിലെ നീണ്ട സ്വർണ്ണമുടിയുള്ള രാജകുമാരി) എന്നാണ് വിളിക്കുന്നത്.

നീളൻ മുടി ഒതുക്കാൻ അമ്മയാണ് സഹായിക്കുന്നതെന്നും മുടികൊണ്ട് തനിക്കൊരു ബുദ്ധിമുട്ടും ഇല്ലെന്നും നിലൻഷി പറഞ്ഞു. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മുടികഴുകാറുള്ളത്. നീണ്ട മുടി ഉണങ്ങാൻ അരമണിക്കൂറും ഒതുക്കാൻ ഒരുമണിക്കൂറും സമയം വേണം. ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീ ചൈനയിലെ സീ ക്വിപിങ്ങാന്. 562 സെ.മി.(18 അടി 5.54 ഇഞ്ച്) മുടിയുടെ നീളം.