പാര്‍ട്ടി കോണ്‍ഗ്രസിനിടെ എം സി ജോസഫൈന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് ഹൃദയാഘാതം. പാർട്ടി കോൺഗ്രസ് വേദിയിൽ വച്ച് ആരോഗ്യനില വഷളായതോടെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വെന്‍റിലേറ്ററിലാണ്.

നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.