മകരജ്യോതി ദർശനം ഇന്ന്; പുണ്യ ജ്യോതി തേടി ഭക്ത പ്രവാഹം

1

മകരവിളക്കിനും സംക്രമ പൂജയ്ക്കുമായുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയുന്നതു കാണാൻ ശബരി സന്നിധാനത്ത് ഭക്തരുടെ പർണ്ണശാലകൾ ഉയർന്നുകഴിഞ്ഞു. തി​രു​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​നാ​യ അ​യ്യ​പ്പ​നു മു​ന്നി​ൽ ന​ട​ക്കു​ന്ന ദീ​പാ​രാ​ധ​ന​യ്ക്കൊ​പ്പം പൊന്നമ്പല ​മേ​ട്ടി​ൽ തെ​ളി​യു​ന്ന ജ്യോ​തി​യു​ടെ നി​ർ​വൃ​തി​യും പി​ന്നാ​ലെ മ​ക​ര​സം​ക്ര​മ​പൂ​ജ​യു​ടെ പു​ണ്യ​വും നു​ക​രാ​നാ​യി​ട്ടാ​ണ് അ​യ്യ​പ്പ​ഭ​ക്ത​ർ കാ​ത്തി​രി​ക്കു​ന്ന​ത്. അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിൽ എത്തിച്ചേരും.
മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി 7.52-ന് സംക്രമപൂജയുംഅഭിഷേകവുംനടക്കും. സംക്രമാഭിഷേകത്തിനുള്ള നെയ്യ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചു. ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും അ​യ്യ​പ്പ​സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്നു തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ച്ച് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പ​തി​നെ​ട്ടാം​പ​ടി ക​യ​റി സ​ന്നി​ധാ​ന​ത്തെ​ത്തി​ക്കും. സോ​പാ​ന​ത്ത് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, ബോ​ർ​ഡം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രു​വാ​ഭ​ര​ണം സ്വീ​ക​രി​ക്കും. ശ്രീ​കോ​വി​ലി​നു മു​ന്പി​ൽ ത​ന്ത്രി​യും മേ​ൽ​ശാ​ന്തി​യും ചേ​ർ​ന്ന് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് ന​ട അ​ട​ച്ച് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ അ​ണി​യി​ച്ച് ന​ട തു​റ​ക്കും.സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദർശനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എഡിജിപി അനന്തകൃഷ്ണനും ജില്ല കളക്റ്റർ പി.ബി നൂഹും പമ്പയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ഹിൽടോപ്പിൽ നിന്ത്രണം ഏർപ്പെടുത്തിയിരിക്കു ന്നതിനാൽ പമ്പയിലെ വിവിധയിടങ്ങളിൽ മകരജ്യോതി ദർശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം.