മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

0

റിയാദ്: മലയാളി യുവാവ് സൗദി തലസ്ഥാനമായ റിയാദിൽ മരിച്ചു. പാലക്കാട് ഇറങ്കുട്ടൂർ കൂറ്റനാട് തിരുമിറ്റക്കോട് കിഴക്കെപ്പാട്ട് തേവത് അനൂപ് (34) ആണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ് – ഉണ്ണികൃഷ്ണൻ, മാതാവ് – രാജലക്ഷ്മി. ഭാര്യ – ജിനു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, ജാഫർ മഞ്ചേരി എന്നിവർ രംഗത്തുണ്ട്.