ഖത്തറില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

0

ദോഹ: ഖത്തറില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ സ്വദേശി ശംസുദ്ദീനെയാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 17ല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് പത്താം തീയ്യതിയാണ് അദ്ദേഹത്തെ കാണാതായത്.

15 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസം വൈകുന്നേരം നാട്ടിലെത്തിച്ചു.