പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

0

ദുബായ്: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോഡ് ദേലംപാടി ഊജംബാടി കെ.സി ഹൗസില്‍ കെ.സി ഹുസൈന്‍ (39) ആണ് ദുബായില്‍ മരിച്ചത്.

പിതാവ് – പരേതനായ മുഹമ്മദ്. മാതാവ് – ആയിഷ. ഭാര്യ – മുഹ്‍സിന. മക്കള്‍ – നബാന്‍, നുബ്‍ല, നബില. സഹോദരങ്ങള്‍ – ഇസ്‍മയില്‍, ഹസന്‍, ഉമ്മര്‍, ഇഹ്‍സാന്‍, മൂസാന്‍, കബീര്‍, ആബിദ്, മിസ്റിയ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.