ബിഗ് ടിക്കറ്റിലൂടെ വീണ്ടും മലയാളി: 60 ലക്ഷത്തിന്റെ ഭാഗ്യം

0

അബുദാബി: നിരവധി മലയാളികളെ വന്‍തുകകളുടെ അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ഞെട്ടിച്ച അബുദാബി ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസിയെക്കൂടി ഭാഗ്യം തേടിയെത്തി. ബുധനാഴ്‍ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ശംസീര്‍ പുരക്കല്‍ എന്ന മലയാളി യുവാവിന് മൂന്ന് ലക്ഷം ദിര്‍ഹമാണ് (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ടിക്കറ്റെടുത്ത ശംസീര്‍, ഈ പ്രതിവാര സമ്മാന തുകയും അവരുമായി പങ്കുവെയ്‍ക്കും. ലണ്ടനില്‍ പോയി എം.ബി.എ പഠനം നടത്തുകയെന്ന തന്റെ വര്‍ഷങ്ങളായുള്ള സ്വപ്‍നം ഇപ്പോള്‍ ലഭിക്കുന്ന സമ്മാനത്തുകയിലെ തന്റെ വിഹിതം ഉപയോഗിച്ച് സാധ്യമാവുമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. ഇത് വായിക്കുന്ന എല്ലാവരും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ശംസീര്‍ പറയുന്നു. എല്ലാവര്‍ക്കും സമ്മാനം ലഭിക്കാനുള്ള അവസരമാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനം നല്‍കുന്ന ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പിലേക്ക് മാര്‍ച്ച് 14ന് എടുത്ത ടിക്കറ്റിലൂടെയാണ് ശംസീറിനെയാണ് പ്രതിവാര നറുക്കെടുപ്പിലെ ഭാഗ്യം തേടിയെത്തിയത്. ഈ സമ്മാനത്തിന് പുറമെ ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിലും വിജയിയാവാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കും. 30 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനത്തിന് അര്‍ഹനാവുന്ന വ്യക്തിക്ക് അന്ന് രണ്ട് കോടിയാണ് ലഭിക്കുക. ഒപ്പം ജീവിതം മാറ്റി മറിക്കാന്‍ പര്യാപ്‍തമായ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് അന്ന് ലഭിക്കും.