ലോക സുന്ദരി മത്സരത്തില്‍ ഇന്ത്യന്‍ വംശജ ഫസ്റ്റ് റണ്ണറപ്പ്: ഇത് അതിജീവനത്തിന്റെ വിജയം

1

മിസ് വേൾഡ് 2021ൽ ഫസ്റ്റ് റണ്ണറപ്പ് ആയി ഇന്ത്യൻ വംശജ ശ്രീ സെയ്നി.ഇത് അതിജീവനത്തിന്റെ വിജയമെന്ന് ലോകം. പേസ്മേക്കറുമായി ലോക സുന്ദരി പട്ടത്തിന് എത്തി സെയ്നി ലോകത്തിന്റെ കയ്യടി നേടുകയാണ്. അമേരിക്കൻ പ്രതിനിധിയായാണ് സെയ്നി മത്സരത്തിൽ പങ്കെടുത്തത്. പോളണ്ടന്റിന്റെ കരോലിന ബീലാവസ്കയാണ് ലോക സുന്ദരി.

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ശ്രീ സെയ്നി. സെയ്നിക്ക് 5 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ അമേരിക്കയിലേക്ക് ചേക്കേറി. പിന്നീടുള്ള സെയ്‌നിയുടെ ജീവിതം വാഷിങ്ടണിലായിരുന്നു . ഹൃദ്രോഗത്തെ തുടർന്ന് 12ാം വയസ് മുതൽ കൃത്രിമ പേസ്മേക്കറുമായാണ് സെയ്നിയുടെ ജീവിച്ചത്. കാറപടകത്തിൽപ്പെട്ട് സെയ്നിയുടെ മുഖത്തിന് പൊള്ളലേറ്റിരുന്നു. ഇങ്ങനെ തന്റെ ജീവിതത്തെ പിടിച്ചുലച്ച പ്രതിസന്ധികളോട് പൊരുതിയായിരുന്നു ഫാഷൻ ലോകത്ത് സെയ്നി തന്റേതായ ഒരിടം കണ്ടെത്തിയത്.

മിസ് വേൾഡ് അമേരിക്ക 2021 ടൈറ്റിൽ നേടുന്ന ആദ്യ ഇന്ത്യൻ വംശജയാണ് സെയ്നി. സാൻ യുവാനിലുള്ള കോക്ക കോള മ്യൂസിക് ഹാളിൽ വ്യാഴാഴ്ചയായിരുന്നു ലോക സുന്ദരി പട്ടത്തിനായുള്ള മത്സരം. ഇന്ത്യയുടെ മാനസ വാരണാസിക്ക് 13ാം സ്ഥാനം ലഭിച്ചു.