കിം നാംമിന്‍റെ കൊലപാതകം: അന്വേഷണം നാല് ഉത്തര കൊറിയക്കാരിലേക്ക്

0

കിം കൊല്ലപ്പെട്ട ദിവസം മലേഷ്യയില്‍ നിന്ന് പറന്ന നാല് ഉത്തരകൊറിയക്കാരെ സംശയിക്കുന്നതായി മലേഷ്യന്‍ പോലീസ്. നാം മരണപ്പെടുന്ന ദിവസമാണ് ഇവര്‍ മലേഷ്യന്‍ എയര്‍പോര്‍ട്ട് വഴി കടന്നത്. എന്നാല്‍ ഇവര്‍ എങ്ങോട്ടേക്കാണ് സഞ്ചരിച്ചതെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കിയില്ല. ഇന്‍റര്‍ പോളിന്‍റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

കഴിഞ്ഞ വെള്ളിയാഴ്ച ഒരു ഉത്തരകൊറിയന്‍ വംശജനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  കൊല നടത്തിയ വനിതകളെ എയര്‍പോര്‍ട്ടില്‍ എത്തിച്ചത് ഇയാളുടെ കാറിലാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്വാലാലംപൂര്‍എയര്‍പോര്‍ട്ടില്‍ വച്ച് കിം ജോങ് നാം കൊല്ലപ്പെട്ടത്.

അതേസമയം പാത്തോളഡി ടോക്സികോളജി ടെസ്റ്റ് ഫലം വന്നതിന് മാത്രമേ കിം നാമിന്‍റെ യഥാര്‍ത്ഥ മരണകാരണം വ്യക്തമാക്കാനാകൂ എന്ന നിലപാടിലാണ് പോലീസ് അധികൃതര്‍. ചൈനയിലെ മെക്കാവൂവില്‍ കിം നാം തന്‍റെ രണ്ടാം ഭാര്യയോടൊപ്പമാണ് കഴിഞ്ഞിരുന്നെന്ന് കൊറിയന്‍ ഇന്‍റലിജന്‍സ് ഏജന്‍സി വ്യക്തമാക്കി. ചൈനയാണ് നാമിനെ സംരക്ഷിച്ചിരുന്നതെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.