ആടിപ്പാടി മമ്മൂട്ടിയും സണ്ണിലിയോണും; മധുരരാജയിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

1

മലയാള ചിത്രത്തില്‍ ആദ്യമായി മമ്മൂട്ടിയോടൊപ്പം സണ്ണി ലിയോണ്‍ എത്തുന്നു എന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് ആരാധകർ നെഞ്ചിലേറ്റിയത്. ഇപ്പോഴിതാ മമ്മൂട്ടിയും സണ്ണിയും ഒരുമിച്ചുള്ള ചിത്രത്തിലെ ചില ഫോട്ടോകളും പുറത്തുവന്നത്തോടെ ആരാധകരുടെ ആവേശം സോഷ്യൽ മീഡിയയെ ആകെ ഇളക്കിമറിക്കുകയാണ്. മധുരരാജയിലാണ് മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നത്.

ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. എന്നാൽ ഇത് വെറുമൊരു ഐറ്റം ഡാൻസല്ല കഥയിൽ നിർണായക പങ്കുവഹിക്കുന്ന ഗാനമാണെന്നു സണ്ണി തന്നെ വ്യക്തമാക്കിയിരുന്നു. പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.