

ഡിസ്‌കവറി ചാനല്‍ ഇന്ത്യയുടെ ‘ഇന്ത്യ മൈ വേ’ എന്ന പരിപാടിയില്‍ ദുല്‍ക്കര്‍ സല്‍മാനും അമല്‍ നീരദും ഗോപി സുന്ദറും. അമൽ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ക്കറിന്റെ പുതിയ ചിത്രത്തിന്റെ റെക്കോഡിങ് സ്റ്റുഡിയോയിലേക്കാണ് ഡിസ്‌കവറി ചാനൽ അവതാരകരായ മീരജും പലോമയും എത്തിയത്. വാനം തിള തിളയ്ക്കണ് എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ സിനിമക്ക് വേണ്ടി പാടുന്നത്. ഡിസ്‌കവറി ചാനൽ ഇന്ത്യുടെ ‘ഇന്ത്യ മൈ വേ’ എന്ന പരിപാടിയുടെ ഭാഗമായാണ് പരിപാടിയുടെ അവതാരകർ സ്റ്റുഡിയോയില്‍ എത്തിയത്.