വിവാഹം വൈകിപ്പിക്കുന്നു: 50 കാരനെ കുത്തിക്കൊന്ന് ആൺമക്കൾ

0

മുംബൈ: തങ്ങളുടെ വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആൺമക്കൾ അച്ഛനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോൽഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുൽ (50) നെയാണ് രണ്ട് ആൺമക്കൾ ചേർന്ന് കുത്തിക്കൊന്നത്. സംഭവത്തിൽ സമ്പത്തിന്‍റെ മക്കളായ പ്രകാശ് വാഹുൽ (26) പോപാത് വാഹുൽ(30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് എട്ടാം തീയതിയാണ് സംഭവം നടന്നത്. തങ്ങളുടെ വിവാഹം വൈകാൻ കാരണം അച്ഛനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എട്ടുതവണയാണ് സമ്പത്തിന് കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി മരിച്ചു. ഇതോടെ അറസ്റ്റിലായ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു.