മണിപ്പുരിൽ ബസ് അപകടത്തില്‍ ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു; നിരവധി പേരുടെ നില ഗുരുതരം

0

ഇംഫാൽ: മണിപ്പുരിൽ ബസ് അപകടത്തിൽ നിരവധി വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ട്. മണിപ്പുരിലെ നോനെ ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ലങ്സായ് തുബങ് ഗ്രാമത്തിൽവെച്ച് വിദ്യാർഥികളുമായി പഠനയാത്ര പോയ ബസാണ് അപകടത്തിൽപെട്ടതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തില്‍ എത്രപേർ മരിച്ചു എന്നത് സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. ഏഴോളം വിദ്യാർഥികൾ മരിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

രണ്ട് ബസുകളിലായിരുന്നു സ്കൂളിൽ നിന്ന് പഠനയാത്ര പുറപ്പെട്ടത്. ഇതിൽ വിദ്യാർഥിനികൾ സഞ്ചരിച്ച ബസിന്റെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.