ആഴക്കടലിൽ നിന്നൊരു താലിക്കെട്ട്. സംഭവം ഇങ്ങ് കേരളത്തിൽ!!

0

കേരളത്തിലെ ആദ്യത്തെ ആഴക്കടൽ വിവാഹം കഴിഞ്ഞ ദിവസം കോവളത്ത് നടന്നു. കോവളം ഗ്രോബീച്ചിൽ മഹാരാഷ്ടക്കാരൻ നിഖിൽ പവാറും സ്ലോവാനിയക്കാരിയായ യൂനിക്ക പ്രോഗ്രാനുമാണ് ആഴക്കടൽ വിവാഹ പന്തലാക്കിയത്.കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ആദ്യ ആഴക്കടൽ വിവാഹമാണ് ഇത്.കടലിന്റെ അടിത്തട്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

വിവാഹത്തിന് അണിഞ്ഞൊരുങ്ങി വരനും വധുവും മുങ്ങൽ ഉപകരണങ്ങളുമായി ആഴക്കടലിലേക്ക് ഊളിയിട്ടു. കടലിനടിയിൽ സജ്ജീകരിച്ച പ്രത്യേക വേദിയിലാണ് വിവാഹ ചടങ്ങുകൾ ഒരുക്കിയത്. അവിടെ വെച്ച മോതിരം മാറ്റം നടന്നു. പിന്നീട് ശംഖുമാലയും പരസ്പരം ആണിയിച്ചു. വരന്റെയും വധുവിന്റെയും ബന്ധുക്കൾ കടലിനടിയിലെ വേദിയിൽ വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

സ്‌കൂബാ ഡൈവിങ് വിദഗ്ധനായ നിഖിൽ യൂനീക്കയെ രണ്ട് വർഷം മുമ്പാണ് പരിചയപ്പെട്ടത്. ഒടുവിൽ സൗഹൃദം വിവാഹത്തിലെത്തിയപ്പോൾ ചടങ്ങിന് എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കടലിനെ ‘സാക്ഷി’യാക്കി വിവാഹം കഴിക്കാൻ തീരുമാനിച്ചത്.