എല്ലാ ദിവസവും അര മണിക്കൂർ ഫ്രീ-ബിഎസ്എൻഎലിന്റെ പുതിയ ഓഫർ

0

ഏത് നെറ്റ്വർക്കിലേക്കും എല്ലാ ദിവസവും അരമണിക്കൂർ ഫ്രീ കോൾ നൽകുന്ന ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. പുതിയ പ്രീപെയ്ഡ് വരിക്കാർക്കും ബിഎസ് എൻഎല്ലിലേക്ക് പോർട് ചെയ്ത് വരുന്ന മറ്റ് ടെലികോം വരിക്കാർക്കുമാണ് ഈ സൗകര്യം ലഭ്യമാകുക.
ടെലികോം വിപണിയിൽ ജിയോ ഉണ്ടാക്കിയ തരംഗത്തിന് വിലങ്ങിടാൻ എല്ലാ സേവനദാതാക്കളും പുതിയ ഓഫറുമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ രംഗത്തേക്കാണ് ബിഎസ്എൻഎല്ലിന്രേയും എൻട്രി.സൗജന്യ കോളിനൊപ്പം 149 രൂപയുടെ പ്രൊമോഷണല്‍ ഓഫറില്‍ 300 എംബി ഡേറ്റയും ഉപഭോക്താവിന് ലഭിക്കും. 439 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മൂന്ന് മാസം സൗജന്യ കോള്‍ ഓഫറും ലഭിക്കും.