മെറ്റേർണിറ്റി വെയറിലും അതിസുന്ദരിയായി മേഗൻ; വൈറലായി ചിത്രങ്ങൾ

1

തങ്ങളുടെ ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഹാരി രാജകുമാരനും മേഗൻ മാർക്കിളും.

ബേബി ഷവറിനായി ന്യൂയോർക്കിലെത്തിയ മേഗന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹശേഷം ഏത് ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴും മേഗൻ വസ്ത്രധാരണം വളരെ അധികം ശ്രദ്ധിച്ചിരുന്നു.

ഇപ്പോഴിതാ ബേബി ഷവറിനായി മേഗൻ ധരിച്ച വസ്ത്രമാണ് ഫാഷൻ ലോകത്തെ ചർച്ച വിഷയം. മെറ്റേർണിറ്റി വെയറിൽ അതിസുന്ദരിയായാണ് മേഗൻ എത്തിയത്.

മേഗന്റെ അടുത്ത സുഹൃത്ത് ജെസ്സീക്കയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിനെത്തിയത്.

മേഗന്റെ അടുത്ത സുഹൃത്തായ നടി പ്രിയങ്ക ചോപ്ര ചടങ്ങിൽ പങ്കെടുത്തില്ല. കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് പ്രിയങ്കയിപ്പോൾ.