സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു

0

തിരുവനന്തപുരം ∙ സംഗീത സംവിധായകന്‍ പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍(68) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കവയത്രി, ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 2013ൽ ‘മിസ്റ്റര്‍ ബീന്‍’ എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് മലയാള സിനിമയില്‍ ഗാനരചനാരംഗത്തെത്തിയത്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ചില ലളിതഗാനങ്ങള്‍ക്കും വരികളെഴുതി.

എഴുപതുകളിൽ മികച്ച ചെറുകഥകൾ എഴുതിയിരുന്നു. ജനയുഗം ചെറുകഥ മത്സരത്തിൽ സമ്മാനം നേടി. മാതൃഭൂമി ആഴ്ച പതിപ്പ് ജനയുഗം തുടങ്ങിയ മുഖ്യധാര മാസികകളിൽ എഴുതിയിരുന്ന എം.പി പത്മജ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ലോക്ഡൗണിൽ നിന്ന് അതിജീവനം എന്ന സന്ദേശവുമായ കഴിഞ്ഞ ആഴ്ച മൗത്ത് ഓർഗനിൽ ‘എല്ലാരും ചൊല്ലണ്’ എന്ന പ്രശസ്ത ഗാനം വായിച്ചതും പോസ്റ്റു ചെയ്തു.സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ലോക്ഡൗണിൽ നിന്ന് അതിജീവനം എന്ന സന്ദേശവുമായ കഴിഞ്ഞ ആഴ്ച മൗത്ത് ഓർഗനിൽ ‘എല്ലാരും ചൊല്ലണ്’ എന്ന പ്രശസ്ത ഗാനം വായിച്ചതും പോസ്റ്റു ചെയ്തു.

മക്കൾ: എം.ആർ.രാജാകൃഷ്ണൻ, കാർത്തിക. ഗായകൻ എം.ജി.ശ്രീകുമാർ, സംഗീതജ്ഞ പ്രഫ. കെ.ഓമനക്കുട്ടി എന്നിവരാണ് ഭർതൃസഹോദരങ്ങൾ. ചെന്നൈയിൽ സൗണ്ട് ഡിസൈനറായി പ്രവർത്തിക്കുന്ന മകൻ രാജാകൃഷ്ണനും ദുബായിലുള്ള മകൾ കാർത്തികയും എത്തിയ ശേഷമാകും സംസ്കാരചടങ്ങുകൾ തീരുമാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.