മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറക്കും, ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ഞായര്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിലും വർക്ക്ഷോപ്പുകൾ ഞായർ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ രണ്ട് ദിവസം തുറന്നു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫാന്‍, എയര്‍കണ്ടീഷനറുകള്‍ ഇവ വില്‍പ്പന നടത്തുന്ന കടകള്‍ ഒരു ദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതോടൊപ്പം റജിസ്‌ട്രേഡ് ഇലക്ട്രീഷര്‍മാര്‍ക്ക് തകരാറുകള്‍ നന്നാക്കാനായി വീടുകകളില്‍ പോകാന്‍ അനുമതി നല്‍കും. ഫ്‌ളാറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ നന്നാക്കാന്‍ പോകുന്നവര്‍ക്കും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.