ചട്ടയും മുണ്ടും ധരിച്ച് മാര്‍ഗംകളി വേഷത്തിൽ ലാലേട്ടൻ; വൈറലായി ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക്

0

മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാര്‍ഗംകളി വേഷത്തില്‍ ‘സുന്ദരി’യായി നില്‍ക്കുന്ന ലാലേട്ടനാണ് പോസ്റ്ററിന്റെ മുഖ്യ ആകർഷണം.നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഹണി റോസാണ് നായികയായി എത്തുന്നത്.

നവാഗതരായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകന്‍.