‘എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്’; സോഷ്യൽ മീഡിയയിൽ വൈറലായി മോദിയുടെ ആശ്ലേഷം

0

ബെംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യം ലക്ഷ്യം കാണാത്തതിനെ തുടര്‍ന്ന് വിതുമ്പിയ ഐ എസ് ആര്‍ ഒ ചെയര്‍മാനെ മാറോടണച്ച് ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് സോഷ്യൽ മീഡിയ.ചന്ദ്രയാന്‍ 2 ദൗത്യത്തെക്കുറിച്ച് സംസാരിച്ച ശേഷം പ്രധാനമന്ത്രി മടങ്ങുമ്പോൾ പ്രധാനമന്ത്രിയെ യാത്രയാക്കാനെത്തിയ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ.ശിവന്‍ വിതുമ്പുകയും തുടർന്ന് പ്രധാനമന്ത്രി ചെയര്‍മാനെ വാരി പുണർന്ന് ആശ്ലേഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

‘എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്’ എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

എന്റെ പ്രധാനമന്ത്രി മനുഷ്യനാണെന്നും, ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും തുടങ്ങിയ അടിക്കുറിപ്പുകളോടെ നിരവധി പേരാണ് വീഡിയോ ഷെയർ ഇസ്രായേൽ മുന്‍ അംബാസിഡഡറും വീഡിയോ ഷെയര്‍ ചെയ്തതിട്ടുണ്ട്.

പ്രചോദകമായ നേതൃത്വത്തിന് മാതൃക എന്ന അടിക്കുറിപ്പോടെ ഐ എസ് ആര്‍ ഒ കന്നഡ ട്വിറ്റര്‍ അക്കൗണ്ടും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.