ആയിഷയുടെ നിക്കാഹിൽ തിളങ്ങി ദിലീപും കാവ്യയും മീനാക്ഷിയും

0

നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ നിക്കാഹിൽ തിളങ്ങി ദിലീപും കുടുംബവും. ആയിഷയുടെ വിവാഹ തലേന്നുള്ള ചടങ്ങിലെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷയെ വിവാഹം ചെയ്യുന്നത്. ഫെബ്രുവരി 11നാണ് വിവാഹം. തുടർന്ന് ഫെബ്രുവരി 14ന് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസ്പഷനും നടക്കും.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ദിലീപ് ഭാര്യയും നടിയുമായ കാവ്യയ്ക്കും മകൾ മീനാക്ഷിക്കും ഒപ്പമാണ് എത്തിയത്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് വധു ആയിഷ. ഇവര്‍ ഒരുമിച്ചുള്ള ടിക് ടോക് വിഡിയോസ് വൈറലായിരുന്നു. നടൻ ദിലീപും നാദിർഷയും ഉറ്റസുഹൃത്തുക്കളാണ്.

രണ്ട് പെൺമക്കളാണ് നാദിർഷ–ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ് നടന്നത്. ഈ ചടങ്ങിലും ദിലീപും കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്തിരുന്നു.