ബാഹിരാകാശത്തെ ചുണ്ടെലികള്‍; അമ്പരപ്പിക്കുന്ന ദൃശ്യം പുറത്തുവിട്ട് നാസ

0

ബഹിരാകാശത്തെ ചുണ്ടെലികളുടെ ചിത്രം പുറത്തുവിട്ട് നാസ. പരസ്പരം വലിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഗാലക്‌സികളുടെ ചിത്രമാണ് നാസ പുറത്തുവിട്ടത്. ക്ഷീരപഥം സര്‍പ്പിളാകൃതിയുള്ള (Spiral) ‘ചുണ്ടെലികള്‍’ എന്നര്‍ത്ഥം വരുന്ന ദി മൈസ് എന്നു പേരിട്ടിരിക്കുന്ന രണ്ട് ഗാലക്സികളുടെ ചിത്രമാണിത്.

ആസ്‌ട്രോഫോട്ടോഗ്രാഫറായ ബ്രൂസ് വാഡിങ്ടണാണ് ഈ ചിത്രം പകര്‍ത്തിയത്.ന്യൂ മെക്‌സിക്കോയിലെ സ്‌കൈപി റിമോട്ട് ഒബ്‌സര്‍വേറ്ററി ഉപയോഗിച്ച് ഈ വര്‍ഷം മേയില്‍ ആറ്രാത്രികള്‍ ചെലവിട്ടാണ് അദ്ദേഹം ഈ ചിത്രമെടുത്തത്.

സീതാവേണി (Coma Berenices) എന്ന നക്ഷത്രസമൂഹത്തില്‍ 30 കോടി പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹങ്ങളുടെ ഔദ്യോഗിക നാമം എന്‍ജിസി 4676 എന്നാണ്. കോമ ഗാലക്‌സി ക്ലസ്റ്ററില്‍ പെട്ടവയാണ് ഇവയെന്ന് കരുതപ്പെടുന്നു. 1000-ഓളം തിരിച്ചറിയപ്പെട്ട ഗാലക്‌സികള്‍ അടങ്ങുന്ന സാന്ദ്രതയേറിയ ഗാലക്‌സി സമൂഹമാണ് കോമ ക്ലസ്റ്റര്‍.

രണ്ട് ഗാലക്‌സികള്‍ പരസ്പരം സമീപത്തുകൂടി കടന്നുപോവുമ്പോള്‍ ഉണ്ടാവുന്ന ശക്തിയേറിയ ഗുരുത്വാകര്‍ഷണ ബലം മൂലമാണ് ഈ ഗാലക്‌സികള്‍ക്ക് വാല് പോലെ നീണ്ട ഭാഗം സൃഷ്ടിക്കപ്പെട്ടത്. ഇവ തമ്മില്‍ ദശകോടികളോളം വര്‍ഷം അകലമുണ്ടെന്നും നാസ പറഞ്ഞു.

ഈ ഗാലക്‌സികള്‍ തമ്മില്‍ അടുത്ത ആയിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ പലതവണ കൂട്ടിയിടിക്കുമെന്നും അവ രണ്ടും ഒരു ഗാലക്‌സിയായി മാറുന്നതുവരെ അത് തുടരുമെന്നും നാസ കൂട്ടിച്ചേർത്തു.