നവംബർ മുതൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പകൽ സർവീസിന് തടസ്സം

0

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് താത്കാലികമായി നി‌ർത്തി വെച്ചിരിക്കുന്നു. നവീകരണത്തിനു വേണ്ടി റൺവേ അടച്ചിടുന്നതിനാലാണ് സർവ്വീസ് നിർത്തിവെച്ചത്.

നിലവിൽ 31 ആഭ്യന്തര സർവീസുകളും 7 രാജ്യാന്തര സർവീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സർവീസുകൾ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബർ 6 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടാനാണ് ഇപ്പഴത്തെ തീരുമാനം. മൂന്നു പാളികളായി റൺവേ പുനർനിർമിക്കുന്ന (റീകാർപ്പെറ്റിങ്) ജോലികളാണു നടക്കുന്നത്. പകൽ നിർമ്മാണപ്രവർത്തനം നടത്തി വൈകുന്നേരം വ്യോമഗതാഗതം പുനസജ്ജമാക്കാനാണ് അധികൃതരുടെ തീരുമാനം.