ഭര്‍ത്താവിനൊപ്പം മകന്റെ പിറന്നാൾ കെങ്കേമമാക്കി നവ്യ നായർ

0

മകൻ സായ് കൃഷ്ണയുടെ 12-ാം ജന്മദിനം സകുടുംബം ആഘോഷമാക്കി നടി നവ്യ നായർ. നവ്യയുടെ ഭർത്താവ് സന്തോഷ് മേനോൻ, നവ്യയുടെയും സന്തോഷിന്റെയും അമ്മമാർ, ബന്ധുക്കൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. മകന് അച്ഛനും അമ്മയും ചേർന്നുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നവ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ജാപ്പനീസ് മാംഗ സീരീസിലെ നാരുട്ടോ തീമിലാണ് പിറന്നാൾ കേക്കും മറ്റും അണിയിച്ചൊരുക്കിയത്. മകന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ റിസ്റ്റ് ബാൻഡിന്റെ ചിത്രവും നവ്യ പോസ്റ്റ് ചെയ്തു. റിമി ടോമി, മന്യ, ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ സായ് കൃഷ്ണയ്ക്ക് ആശംസകളുമായി എത്തി.

വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായർ അഭിനയ രംഗത്ത് തിരിച്ചെത്തിയിരുന്നു. നവ്യയുടെ പ്രകടനം തന്നെയായിരുന്നു സിനിമയുടെ കരുത്ത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. പ്രിന്റിങ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. സൈജു കുറുപ്പാണ് നായകൻ. എസ്.ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ജോണി ആന്റണി,കോട്ടയം നസീര്‍, നന്ദു, ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.