വിമാനത്താവളത്തിൽ ഇരട്ടക്കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നയൻതാരയും വിക്കിയും; വിഡിയോ

0

ഇരട്ടപൊന്നോമനകളുമായി വിമാനത്താവളത്തിലെത്തിയ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു നയൻസും വിക്കിയും. കുഞ്ഞിനെ ചേർത്തുപിടിച്ച നയൻതാര അവരുടെ മുഖം ക്യാമറകളില്‍ നിന്നും മറച്ചുപിടിച്ചാണ് കടന്നുപോയത്.

ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതായിരുന്നു നയൻതാര. മുംബൈയിൽ നിന്നും ചെന്നൈയ്ക്കു മടങ്ങുന്നതിനായാണ് മുംബൈ വിമാനത്താവളത്തിൽ ഇവർ എത്തിയത്. അറ്റ്‍ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്നു. അനിരുദ്ധ് ആണ് സംഗീതം.