നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് ടൂറിസം മന്ത്രിയുൾപ്പെടെ ഏഴ് പേർ മരിച്ചു

0

കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രിയടക്കം ഏഴു പേർ മരിച്ചു.നേപ്പാളിലെ തെഹ്‌റാതും ജില്ലയില്‍ വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എ​യ​ർ ഡൈ​നാ​സ്റ്റി വിഭാഗത്തിൽ പെടുന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്.
മന്ത്രിക്കൊപ്പം ടൂ​റി​സം സം​ഘാ​ട​ക​നും വ്യോ​മ​യാ​ന വ്യവസായിയുമായ ആം​ഗ് സെ​രിം​ഗ് ഷെ​ർ​പ്പ, വ്യോ​മ​യാ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബി​രേ​ന്ദ്ര പ്ര​സാ​ദ് ശ്രേ​ഷ്ട, പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഓ​ലി​യു​ടെ സ​ഹാ​യിയായ യു​ബ​രാ​ജ് ദ​ഹ​ൽ എന്നിവരും മരണപ്പെട്ടു. പ​തി​ബാ​ര​യി​ൽ​നി​ന്നും ഹെ​ലി​കോ​പ്റ്റ​ർ ഉ​യ​ർ​ന്നു​പൊ​ങ്ങി​യ ഹെലികോപ്റ്റർ അധികം താമസിയാതെ തന്നെ കാണാതാവുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ എന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സര്‍ബേന്ദ്ര ഖാനല്‍ വ്യക്തമാക്കി.