ബംഗളൂരു കഫെയിലേത് ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് സിദ്ധരാമയ്യ

0

ബംഗളൂരു: ബംഗളൂരു കഫെയിലേത് ബോംബ് സ്ഫോടനമായിരുന്നുവെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഫൊറെൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഗ്യാസ് ചോർച്ച മൂലമുണ്ടായ സ്ഫോടനമാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതു വിദഗ്ധർ തള്ളിയിട്ടുണ്ട്.

സ്ഫോടനം നടന്ന പ്രദേശത്ത് നിന്ന് ഒരു യുവതിയുടെ ഹാൻഡ് ബാഗും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബാഗ് സീറ്റിൽ‌ വച്ചതിനു ശേഷം പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രദേശത്തേക്ക് തിരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉച്ചക്ക് ഒരു മണിയോടെയാണ് കഫെയിൽ സ്ഫോടനം ഉണ്ടായത്. ആ സമയത്ത് കഫെയിൽ 40 പേരോളം ഉണ്ടായിരുന്നു.