ഒമാനില്‍ അടുത്ത വര്‍ഷം അവസാനം വരെ ഇന്ധനവില ഉയര്‍ത്തില്ല

0

മസ്‌കറ്റ്: ഒമാനില്‍ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വര്‍ഷം അവസാനം വരെ നിലനിര്‍ത്താനും വില വര്‍ധനവ് തടയാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം വസാനം വരെ ഈ ആനുകൂല്യത്തില്‍ എണ്ണ ലഭ്യമാകും. ദേശീയ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ താരിഖ് അധ്യക്ഷത വഹിച്ചു.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറയ്ക്കാനും ചിലതിന് ഫീസുകള്‍ ഒഴിവാക്കാനുമുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2012 ബാച്ചിലെ ഒമാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കാനും സുല്‍ത്താന്‍ ഉത്തരവിട്ടു. സിവില്‍ സര്‍വീസ് സ്‌കീമിലും മറ്റ് വിഭാഗങ്ങളിലും ഉള്‍പ്പെട്ട യോഗ്യരായവര്‍ക്കാണ് പ്രമോഷന്‍ ലഭിക്കുക. തൊഴില്‍ നഷ്ടപ്പെട്ട ഒമാനി ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ വരെ തൊഴില്‍ സുരക്ഷ നല്‍കാനും സുല്‍ത്താന്‍ ഉത്തരവിട്ടു. സുല്‍ത്താന്‍ സായുധസേനയില്‍ നിന്ന് വിരമിച്ചവരുടെ ഭവന വായ്പകള്‍ ഒഴിവാക്കും. 450 റിയാലില്‍ താഴെ മാസ വരുമാനമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.