കേരളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍

0

മസ്‌കറ്റ്: കേരളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കോഴിക്കോട്, കൊച്ചി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. കോഴിക്കോട്, കൊച്ചി, ബെംഗളൂരു, മുംബൈ, ദില്ലി, ഹൈദരാബാദ്, ചെന്നൈ സെക്ടറുകളിലേക്ക് ഏഴ് വിമാനങ്ങളും ഗോവയിലേക്ക് മൂന്ന് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക.

പുതിയ സര്‍വീസ് വിവരങ്ങളും അതിന്റെ സമയവും ഒമാന്‍ എയര്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെയാണ് സമ്മര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കിയിരിക്കുന്നത്.