ഓണാഘോഷങ്ങള്‍ റദ്ദാക്കിയതായി കല സിംഗപ്പൂര്‍ ,സ്നേഹ വീട് കൂട്ടായ്മ തുടങ്ങിയ സംഘടനകള്‍ അറിയിച്ചു, ദുരിതാശ്വാസപ്രവര്‍ത്തനനത്തിന് മുന്‍‌തൂക്കം

1

സിംഗപ്പൂര്‍ : TP തിരുവോണത്തിന് പിന്നാലെ കല സിംഗപ്പൂര്‍ ,സ്നേഹവീട് കൂട്ടായ്മ എന്നീ സംഘടനകളും ഓണാഘോഷങ്ങള്‍ നിറുത്തിവച്ചതായി അറിയിച്ചു.കേരളത്തിലെ ദുരന്തം പ്രവാസികള്‍ക്കിടയിലും വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.അതുകൊണ്ട് ഇത്തവണത്തെ ആഘോഷങ്ങള്‍ മാറ്റിവെക്കുകയും ആ തുക ദുരിതാശ്വാസത്തിനായി ചെലവഴിക്കുകയും ചെയ്യുമെന്ന് സ്നേഹവീട് കൂട്ടായ്മ അറിയിച്ചു.

സിംഗപ്പൂരിലെ സംഘടനകളെല്ലാം കേരളത്തിലെ വെള്ളപ്പൊക്ക ദുരിതത്തിന് കഴിയാവുന്ന സഹായങ്ങള്‍ ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്.പല ആഘോഷങ്ങളും കൂട്ടായ്മകളും ഇതിനായി റദ്ദു ചെയ്താണ് മാതൃകാപരമായ രീതിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.