സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: കണ്ണൂര്‍ ഇരിട്ടി സ്വദേശി മരിച്ചു

0

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് (70) ആണ് മരിച്ചത്. അര്‍ബുദ രോഗ ബാധിതനായിരുന്നു. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരിച്ചത്.

ഇദ്ദേഹവും മറ്റ് നാല് പേരും മെയ് 22-ന് മസ്കറ്റിൽ നിന്നാണ് നാട്ടിലേക്ക് എത്തിയത്. ആശുപത്രിയിലേക്ക് പോകാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം ലംഘിച്ച് കൂത്തുപറമ്പിലുള്ള മകന്റെ വീട്ടിലേക്ക് പോയതിന് അദ്ദേഹത്തിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ മകന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന്‍റെ മരണത്തോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.